- ആർക്കും മനസിലാകാത്ത ഉപമകൾ വിളംബുക. ഒരു ബന്ധവും ഇല്ലാത്തത് അത്യുത്തമം. ദിവസം ഒരു നേരം എന്ന ക്രമത്തിൽ ഇത് മുടങ്ങാതെ ഫേസ്ബുക്ക് വഴി ചെയയുക.
- വിദ്യാഭ്യാസം ഒരു അനാവശ്യം ആണെന്ന് പറയുക. അങ്ങനെ പറയുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു ഡിഗ്രി ഉള്ളവൻ പൊട്ടൻ ആണെന്ന് പറയാതെ പറയുക. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ഫേസ്ബുക്ക് വഴി ആവർത്തിക്കണം.
- യഥേഷ്ടം തത്ത്വങ്ങൾ ഫേസ്ബുക്ക് വഴി ഓതുക.
- സ്റ്റാർട്ട് അപ്പുകൾക്ക് ഉപദേശം കൈ മാറുമ്പോൾ അവർക്ക് ഒന്നും മനസിലാകുന്നില്ല എന്ന് പ്രത്യേകം ഉറപ്പു വരുത്തുക . നിങ്ങൾ മെന്റർ ചെയ്ത സ്റ്റാർട്ട് അപ് വിജയിച്ചില്ല എങ്കിൽ "അവരോടു 100 പ്രാവശ്യം പറഞ്ഞതാ. കോന്തൻമാർ കേട്ടില്ല" എന്ന് പറഞ്ഞു കൈ കഴുകുക. ആരെങ്കിലും കൂടുതൽ ചോദിച്ചാൽ പരാജയത്തെ മഹത്വവൽകരിക്കുക. ഒരു കാരണവശാലും ആ പരാജയത്തിന്റെ പങ്ക് ഏറ്റെടുക്കരുത്.
- മുൻപ് പറഞ്ഞ അഭിപ്രായങ്ങൾ തരം പോലെ മാറ്റി പറയുക. ആരെങ്കിലും ചോദിച്ചാൽ ചോദിക്കുന്നവനെ അവന്റെ വഴിക്ക് വിട്ടേക്കുക. പിന്നെയും പോയി തല വച്ച് കൊടുക്കാതിരിക്കുക.
ഇത്രേം ചെയ്‌താൽ ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ഒരു സ്റ്റാർട്ട് അപ് മെന്റർ ആയി വിലസാം !!!

