കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ കുറിച്ച് ഒരു പൊതു ചർച്ച ഉയർന്ന് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ അഭിമാനമായ ഐ.ടി പാർക്കുകൾ ഉൾപടെ പല പൊതുമേഖല സ്ഥാപനങ്ങളും കടഭാരം മൂലം തകർച്ചയുടെ പാതയിലാണ്. കേരളത്തിലെ ഒരു പ്രമുഖ ഐ.ടി പാർക്ക് കടം തിരിച്ചടവിൽ കുടിശിക വരുത്തിയതിനാൽ CRISIL റേറ്റിംഗ് കുറയ്ക്കുകയും ബാങ്കുകൾ കടം തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു.
കൂനിൻ മേൽ കുരു പോലെ കേരളത്തിൽ പ്രവർത്തനം ആരംഭിച്ച അന്തർദേശിയ സ്ഥാപനങ്ങളിൽ ചിലത് കേരളത്തിലെ പ്രവർത്തനം മതിയാക്കി. കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള പല പദ്ധതികളും ഏറ്റെടുക്കാൻ പ്രമുഖ കമ്പനികൾ ഒന്നും വരാത്ത അവസ്ഥ നമ്മുടെ ഭാവിയെ തന്നെ സാരമായി ബാധിക്കുന്നതാണ്. മാസാമാസം കടപ്പത്രം ഇറക്കി എത്ര നാൾ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കും?
എന്താണ് നമുക്ക് സംഭവിക്കുന്നത്? മസാല വാർത്തകളുടെയും സ്വപ്നപദ്ധതികളുടെയും പുറകെ പോകുന്ന കേരളത്തിലെ പൊതുജനവും മാധ്യമങ്ങളും ഇനിയെങ്ങിലും ഉണർന്നിലെങ്കിൽ കേരളം ഒരു വൻ സാമ്പത്തിക തകർച്ചയിലെക്കാണ് പോകുക.

No comments:
Post a Comment